Monday , 27 January 2020
Home » Malayalam News » അമ്മയെ കൂട്ടിക്കൊണ്ടു പോകാന്‍ സീരിയല്‍ ലൊക്കേഷനിലെത്തിയ ഒരു പയ്യന്‍ തന്നെ ശ്രദ്ധിച്ചതും അവസാനം അയാള്‍ ജീവിതത്തിലേക്ക് ക്ഷണിച്ചതുമായ കഥപറഞ്ഞ് പൂര്‍ണിമ

അമ്മയെ കൂട്ടിക്കൊണ്ടു പോകാന്‍ സീരിയല്‍ ലൊക്കേഷനിലെത്തിയ ഒരു പയ്യന്‍ തന്നെ ശ്രദ്ധിച്ചതും അവസാനം അയാള്‍ ജീവിതത്തിലേക്ക് ക്ഷണിച്ചതുമായ കഥപറഞ്ഞ് പൂര്‍ണിമ

അമ്മയെ (മല്ലിക സുകുമാരന്‍) കൂട്ടിക്കൊണ്ടുപോകാന്‍ സീരിയല്‍ ലൊക്കേഷനിലെത്തിയ ഒരു പയ്യന്‍ തന്നെ ശ്രദ്ധിച്ചതും അവസാനം അയാള്‍ ജീവിതത്തിലേക്ക് ക്ഷണിച്ചതുമായ കഥപറയുകയാണ് പൂര്‍ണിമ. മാതൃഭൂമി കപ്പ ടി.വിയുടെ ഹാപ്പിനെസ് പ്രൊജക്ടിലാണ് പൂര്‍ണിമ തന്റെ പ്രണയകഥ പറയുന്നത്.

‘ഈ കഥ അമ്മയുടെ കാഴ്ചപ്പാടില്‍ കേള്‍ക്കണം. വലിയ കോമഡിയാണ്. പെയ്‌തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് സംഭവം. ഇന്ദ്രന്റെ അമ്മയുടെ ഒപ്പം ഞാന്‍ ആദ്യം അഭിനയിക്കുന്നത് ആ സീരിയലിലാണ്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സ്റ്റെയര്‍ ഇറങ്ങി വരുമ്ബോള്‍ ഒരു പയ്യന്‍ അവിടെ നില്‍ക്കുന്നു. അയാള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി അത് മല്ലിക സുകുമാരന്റെ മകനാണെന്ന്. അമ്മ എനിക്ക് ഇന്ദ്രനെ പരിചയപ്പെടുത്തിത്തന്നു. അന്ന് ഞങ്ങള്‍ അധികം സംസാരിച്ചില്ല. പക്ഷേ അതിനുശേഷം പിന്നെ ഒരുപാട് സംസാരിക്കാന്‍ തുടങ്ങി. ഇപ്പോഴും ആ നിമിഷങ്ങള്‍ എന്റെ മനസ്സിലുണ്ട്. ആ സ്‌റൈയറില്‍ വച്ച്‌ കണ്ട പയ്യനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അത് ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കമായിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല.”-പൂര്‍ണിമ പറഞ്ഞു.

ഫാഷന്‍ ഡിസൈനിങ്ങും ചാനല്‍ തിരക്കുകളുമായി നടക്കുമ്ബോള്‍ ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി മനസ്സ് തുറന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തുമെന്ന് പൂര്‍ണിമ പറയുന്നു. “അതാണ് എനിക്ക് ഓടി നടക്കാനുള്ള ഊര്‍ജം നല്‍കുന്നത്. കുട്ടികള്‍ വലുതാകുമ്ബോള്‍ അവര്‍ നമ്മുടെ സമയം കൂടുതല്‍ ഡിമാന്‍ഡ് ചെയ്യും. അത് അവര്‍ക്കൊപ്പം ചെലവഴിക്കേണ്ടത് മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്.’-പൂര്‍ണിമ പറഞ്ഞു.

About Rojan Nath

Check Also

അമ്മ താര സംഘടനയുടെ മീറ്റിംഗിൽ നിന്ന് താരങ്ങളുടെ ഒരു ‘മെഗാ സെൽഫി’

മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയാണ് ‘അമ്മ’. പല അഭിപ്രായങ്ങൾ കൊണ്ട് സംഘടനയുടെ നടത്തിപ്പും കുറച്ചു നാളായി പരുങ്ങളിലായിരുന്നു. കുറെയേറെ വർഷങ്ങൾ ...

Leave a Reply