Sunday , 29 March 2020
Home » Malayalam News » കനല്‍ റിവ്യൂ

കനല്‍ റിവ്യൂ

Kanal is a passable film with mystery and suspense

അബാം മൂവീസ്ന്‍റെ ബാനറില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ആണ് കനല്‍.ഒരു പക്കാ സസ്പെന്‍സ് ത്രില്ലെര്‍ ആണ് ചിത്രം.പ്രിഥ്വിരാജ്ന്‍റെ ശബ്ദത്തില്‍ പറയുന്ന 2009ല്‍ ഗള്‍ഫ് നാടുകളില്‍ സംഭവിച്ച സാമ്പത്തിക മാന്ദ്യത്തെ ചുറ്റിപറ്റി ചിത്രത്തിന്‍റെ കഥ തുടങ്ങുന്നു.പിന്നിട് ജോണ്‍ ഡേവിഡ്‌ എന്ന മോഹനലാല്‍ കഥാപത്രത്തിന്‍റെ രംഗപ്രവേശനവും തുടര്‍ന്ന് ജോണ്‍ തന്‍റെ ജീവിതത്തില്‍ തന്നെ ദ്രോഹിച്ചവരോട് ചെയ്യുന്ന പകയും പ്രതികാരവും ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

മോഹന്‍ലാല്‍ ചിത്രത്തില്‍ ജോണ്‍ ഡേവിഡ്‌ എന്ന വില്ലന്‍ പരിവേഷം ഉള്ള നായകനെ അവതരിപികുന്നത്.ഒരു വില്ലന്‍ വേഷം ചെയ്തു മലയാള സിനിമയിലേക്ക് ചുവടു വെച്ച ലാലേട്ടന്‍റെ കയ്യില്‍ ഈ കഥാപാത്രം ഭദ്രം ആയിരുന്നു.കൂടതെ വിവിധ തരം ഗെറ്റ്പ്പില്‍ ആണ് ലാലേട്ടന്‍ ചിത്രത്തില്‍ ജോണ്‍ ഡേവിഡ്‌നെ അവതരിപിച്ചരികുന്നത്.മീശ പിരിയും മുണ്ട് മടക്കി കുത്തലും ഇല്ലാതെ തന്നെ ഒരു മാസ്സ് പരിവേഷം ലാലേട്ടന്‍ ചിത്രത്തിലെ ജോണ്‍ ഡേവിഡ്‌ എന്ന കഥാപാത്രത്തിന് നല്‍ക്കി.ചിത്രത്തില്‍ ആനന്ദരാമന്‍ എന്ന മാധ്യമപ്രവര്‍ത്തകനായ്‌ അനൂപ്‌ മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നു .തികച്ചു നിഷ്കളങ്കനായ ഒരു കഥാപത്രം ആയിരുന്നു കൂടാതെ കുടുംബ ബന്ധത്തിന്‍റെ ആഴാതില്‍ സ്പര്‍ശിക്കുന്ന കഥ അനൂപ്‌ മേനോന്‍ കഥാപത്രം അനന്തരാമനിലോടെ കടന്നു പോകുന്നു.കൊടത്തെ ചിത്രത്തില്‍ എടുത്തു പറയേണ്ട കഥാപാത്രം ചെയ്തിരികുന്നത് തെന്നിന്ത്യന്‍ നടന്‍ അതുല്‍ കുല്‍കര്‍ണ്ണി യാണ്.താന്‍ ഇതു വരെ ചെയ്ത കഥാപാത്രങ്ങളില്‍ ഒപ്പം ചേര്‍ക്കാം കുരുവിള മാത്യു എന്ന ഈ കഥാപാത്രം.ഹണി റോസ് ആണ് ചിത്രത്തിലെ നായിക.മോഹന്‍ലാല്‍ന്‍റെ നായികയായി ആയി അധ്യമാണ് ചിത്രത്തില്‍ എങ്കിലും ഇരുവരും മികച്ചു നിന്നു.കൂടാതെ അനൂപ്‌ മേനോന്‍ കഥാപാത്രം ആനന്ദരാമന്‍റെ ഭാര്യാ വേഷം ചെയ്ത ഷീലു എബ്രഹാം,പ്രതാപ്‌ പോത്തന്‍,നികിത,അഥിതി വേഷത്തില്‍ എത്തിയ ഇന്നസെന്റ്,കൊച്ചു പ്രേമന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

എം പത്മകുമാര്‍ ഒരു സംവിധായകന്‍ നിലയില്‍ വളരെ മികച്ച ഒരു തിരിച്ചുവരവാണ് നടത്തിയിരികുന്നത്.ഒരു വശം മോശമായാല്‍ പാളിപോകുന്ന കഥ വളരെ മനോഹരമായി ചിത്രത്തില്‍ അവതരിപിചിരികുന്നു.കൂടാതെ പക പോക്കല്‍ എന്ന സ്ഥിരം ക്ലീഷേ കഥപശ്ചാത്തലം വളരെ മനോഹരമായി വെത്യേസ്ഥമായി അവതരിപിച്ചു ഫലിപിച്ചു സംവിധായകന്‍.എസ് സുരേഷ് ബാബു ആണ് ചിത്രത്തിന്‍റെ തിരകഥകൃത്ത് ശിക്കാര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-പത്മകുമാര്‍-എസ് സുരേഷ് ബാബു എന്നിവര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ചിത്രം ആണ് കനല്‍.വളരെ ദുര്‍ബലമായ കഥയുടെ മികച്ച ഒരു തിരകഥയാണ് ചിത്രത്തിന് വേണ്ടി തിരകഥകൃത്ത് ഒരുകിയത്.എല്ലാ പ്രതികാര കഥയിലും പറഞ്ഞു പോകുന്ന സ്ഥിരം ക്ലീഷേ പശ്ചാത്തലങ്ങള്‍ പലതും ഒഴുവാക്കിയത്തില്‍ അദ്ദേഹം വിജയം കണ്ടു.ഒരു സെക്കന്റ് ക്ലാസ്സ്‌ യാത്രയ്ക്ക് ശേഷം വിനോദ് ഇല്ലംബള്ളി ചായാഗ്രഹണം നിര്‍വഹിച്ച ചിത്രം ആണ് കനല്‍.വൈഡ് ഷോട്ടുകളും,ഹേലി ഷോട്ടുകളും നിറഞ്ഞ ഒരു മികച്ച ക്യാമറ വര്‍ക്ക് ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കുന്നു.ചിത്രത്തെ മനോഹരമാക്കി വിനോദ് ഇല്ലംപള്ളിയുടെ ക്യാമറ,കൂടാതെ ചിത്രത്തിന് വേണ്ടി സംഗീതവും ,പശ്ചാത്തല സംഗീതവും ഒരികിയിരുന്നത് ഔസേപ്പച്ചന്‍ ആണ്.വളരെ മനോഹരമായ ഗാനങ്ങളും അതില്‍ ഉപരി ത്രില്‍-സസ്പെന്‍സ് നല്‍കുന്ന മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മനോഹരമാക്കി..

മോഹന്‍ലാല്‍ എന്ന നടന്‍റെ കരിയറിലെ തന്നെ വെത്യേസ്തമായ് ഒരു കഥാപത്രം ആണ് കനലിലെ ജോണ്‍ കൂടാതെ മലയാള സിനിമ ഇതു വരെ കാണാത്ത രീതിയില്‍ ആണ് ചിത്രത്തിന്‍റെ കഥ പറഞ്ഞു പോകുന്നത് തീര്‍ത്തും ഒരു മികച്ച സസ്പെന്‍സ് ത്രില്ലെര്‍ ആണ് ചിത്രം.കൂടാതെ ഇതു വരെ കാണാത്ത ഒരു മികച്ച ക്ലൈമാക്സ്‌ ചിത്രത്തെ വ്യത്യസ്തമാക്കുന്നു  ….

Courtesy :Skylark Pictures Entertainment

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply