ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു . തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഡിവില്ലിയേഴ്സ് വാർത്ത സ്ഥിരീകരിച്ചത് . ദക്ഷിണാഫ്രിക്ക കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഏ ബി ഡിവില്ലിയേഴ്സ്.
“അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുവാൻ ഞാൻ തീരുമാനിച്ചു വളരെ പ്രയാസകരമായ കാര്യമാണിത് . വളരെക്കാലമായി ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ ടീമിലെ സഹതാരങ്ങളോടും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്കും ലോകത്തിനു ചുറ്റുമുള്ള എല്ലാ പിന്തുണക്കാരന്മാർക്കും നന്ദി ” . തന്റെ ഒഫീഷ്യൽ ആപ്പിലൂടെ ഡിവില്ലിയേഴ്സ് പറഞ്ഞു.
2004-ല്‍ ഡിസംബറില്‍ ഇംഗ്ലണ്ടിന് എതിരെയാണ് ഡിവില്ലിയേഴ്സ് തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. പിന്നിട്ട് ഇങ്ങോട്ട് ഡിവില്ലിയേഴ്സിന് തിരിഞ്ഞുനോകേണ്ടി വന്നിട്ടില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഡിവില്ലിയേഴ്സ് അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.