Friday , 29 May 2020
Home » Movie Reviews » ക്വീൻ – ഒരു തകര്‍പ്പന്‍ ക്യാമ്പസ്‌ ചിത്രം

ക്വീൻ – ഒരു തകര്‍പ്പന്‍ ക്യാമ്പസ്‌ ചിത്രം

തുടക്കത്തിന്റെ പതർച്ചകളേതുമില്ലാതെ പുതുനിരയെ വച്ച് കാലിക പ്രധാന്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ കൊച്ചുസിനിമയാണ് ക്വീൻ.ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ മലയാളം സിനിമയാണ് ഡിജോ ജോസ് ആന്റണിയുടെ  ആദ്യ സംവിധാന സംരംഭമായ ക്വീൻ .ഒരു കൂട്ടം പുതുമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ക്യാമ്പസ്  ചിത്രം നിർമിച്ചിരിക്കുന്നത് അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ  ചേർന്നാണ്. മാജിക് ഫ്രെയിംസ് ആണ് ഈ ചിത്രം പ്രദർശനത്തിന്…

ക്വീൻ ഇൗസ് കിങ്

85 - 85%

85%

User Rating: 4.48 ( 5 votes)
85

തുടക്കത്തിന്റെ പതർച്ചകളേതുമില്ലാതെ പുതുനിരയെ വച്ച് കാലിക പ്രധാന്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ കൊച്ചുസിനിമയാണ് ക്വീൻ.ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ മലയാളം സിനിമയാണ് ഡിജോ ജോസ് ആന്റണിയുടെ  ആദ്യ സംവിധാന സംരംഭമായ ക്വീൻ .ഒരു കൂട്ടം പുതുമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ക്യാമ്പസ്  ചിത്രം നിർമിച്ചിരിക്കുന്നത് അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ  ചേർന്നാണ്. മാജിക് ഫ്രെയിംസ് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.  ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്നാണ് ഈ ക്യാമ്പസ് ഫൺ മൂവി രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ, ചിത്രത്തിലെ വീഡിയോ സോങ്‌സ് എന്നിവ സൂപ്പർ ഹിറ്റായി മാറിയത് വലിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു എന്ന് പറയാം.

കാലിക പ്രസക്തമായ ഒരു വിഷയം രസച്ചരടിൽ കോർത്ത് തനിമ കൈവിടാതെ അവതരിപ്പിക്കാനായതാണ് ക്വീനിന്റെ മേന്മ. പോളി ടെക്നിക് കോളജുകളിലെ വിവിധ പാഠ്യവിഭാഗങ്ങളും അതിലെ മെക്കാനിക്കൽ എന്ന ഡിപ്പാർട്ടുമെന്റുമാണ് ക്വീനിന്റെ കഥാപശ്ചാത്തലം. പൊതുവെ പുരുഷകേന്ദ്രീകൃതമെന്ന് പറയപ്പെടുന്ന മെക്ക് ഡിപ്പാർട്ടുമെന്റിൽ രണ്ടാം വർഷം മുതൽ ഒരു പെൺകുട്ടിയുമെത്തുന്നതോടെയാണ് സിനിമയുടെ ആരംഭം. സിനിമ ഉൾക്കൊള്ളുന്ന വിഷയം എന്താണെന്ന് ആദ്യ സീനിൽ തന്നെ സൂചനകൾ നൽകുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് കാര്യത്തിലെത്താന്‍ രണ്ടാം പകുതി വരെ കാത്തിരിക്കണം. 

ഡിജോ ജോസ് ആന്റണിക്കു   തന്റെ സംവിധായകൻ ആയി ഉള്ള അരങ്ങേറ്റം വളരെ മികച്ചതാക്കാൻ കഴിഞ്ഞു എന്ന് നിസംശയം പറയാൻ സാധിക്കും. ഒരു തുടക്കക്കാരന്റെ പതർച്ചകൾ ഇല്ലാതെ തന്നെ ഈ ക്യാമ്പസ് ചിത്രത്തെ  എല്ലാ വിധ രസക്കൂട്ടുകളും ചേർത്ത് ഭംഗിയായി അവതരിപ്പിക്കാൻ ഡിജോക്ക് കഴിഞ്ഞു. ക്യാമ്പസ് ബേസ് ചെയ്തുള്ള ഫൺ മൂവീസ്  മലയാളത്തിൽ മുന്നേ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്നെ ഈ ചിത്രം അവതരിപ്പിക്കാൻ സംവിധായകന്  കഴിഞ്ഞു. ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി  എന്നിവർ  ചേർന്നെഴുതിയ തിരക്കഥയും മികവ് പുലർത്തി . ഒരു വിനോദ ചിത്രത്തിന് ആവശ്യമായ ഘടകങ്ങൾ എല്ലാം ചേരുംപടി ചേർക്കാൻ അവർക്കു കഴിഞ്ഞു എന്ന് സംശയമില്ലാതെ പറയാം . ക്യാമ്പസ് ലൈഫും പ്രണയവും ത്രില്ലും കോമെഡിയും എല്ലാം   ഒരു പോലെ മികച്ച  രീതിയിൽ ആവിഷ്കരിക്കാൻ അവർക്കു കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.

പതിവു ക്യാമ്പസ് തമാശകളുമായി ചിരിക്കുള്ള വക കണ്ടെത്തുകയാണ് ക്വീനിന്റെ ആദ്യ പകുതിയുടെ പ്രധാന ദൗത്യം. ഒരു പെണ്‍കുട്ടി ക്ലാസിലേക്ക് കടന്നുവരുമ്പോഴുള്ള കൗതുകവും ശത്രുതയുമെല്ലാം ഇതിലുണ്ട്. ഇൗ പെണ്‍കുട്ടി പിന്നീടങ്ങോട്ട് മെക്കാനിക്കൽ ഡിപ്പാട്ട്മെന്റിന്റെ റാണിയായി മാറുന്നു. സൗഹൃദത്തിന്റെ ആഴവും ക്യാമ്പസിലെ മറ്റു ക്ലാസുകാരോടുള്ള തർക്കങ്ങളുമായി സിനിമ മുന്നോട്ടുപോകുന്നു. ക്യാമ്പസിൽ നിന്നു പുറത്താക്കപ്പെടുന്ന വിദ്യാർഥികൾ  തിരിച്ചെത്തുന്നിടത്താണ് ആദ്യ പകുതിക്ക് തിരശീല വീഴുന്നത്.സമകാലിക കേരളത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്ന വിഷയത്തെ ഗൗരവം കൈവിടാതെ തന്നെ ക്വീൻ അവതരിപ്പിക്കുന്നു. ജിഷ കേസുൾപ്പെടെയുള്ള വിഷയങ്ങളെ സമൂഹം കൈകാര്യം ചെയ്ത രീതിയെയും ക്വീൻ കണക്കിന് വിമർശിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഏറ്റുമുട്ടുന്ന ക്ഷുഭിത കാമ്പസ് യൗവ്വനങ്ങളെയും ക്വീനിൽ കാണാം. ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നു പറഞ്ഞു വയ്ക്കുന്ന സിനിമ യുവത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെയാണ് അവസാനിക്കുന്നത്.

ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ പുതുമുഖ താരങ്ങൾ  എല്ലാവരും തന്നെ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. അവരുടെ എനർജി തന്നെ ആയിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയാം. സാനിയ അയ്യപ്പൻ, ധ്രുവൻ എന്നെ പുതുമുഖങ്ങൾ മിന്നുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഇവരുടെ വിജയം. മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, വിഷ്ണു കൂവക്കാട്ടിൽ, എം കാർത്തികേയൻ, മൂസി , സൂരജ്,  എന്നിവരും  തങ്ങളുടെ വേഷങ്ങൾ  ഭംഗിയാക്കി.

Related Images:

Check Also

Ee Ma Yau Review: Lijo Jose Pellissery Movie !

Lijo Jose Pellissery is here to stun you all yet again with his latest film ...

Leave a Reply