തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന സിനിമയാണ് മഹാനടി . ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. ജെമിനിഗണേശനായിട്ടാണ് ദുല്‍ഖര്‍ സല്മാന് മഹാനടിയില്‍ അഭിനയിക്കുന്നത്.ജെമിനിഗണെഷനായി മലയാളത്തിന്റെ യൂത്ത് സ്റ്റാര്‍ തകര്‍ത്താടിയപ്പോള്‍ തെലുങ്ക് സിനിമ ലോകം അത് കണ്ടു അതിശയിച്ചു.പ്രേക്ഷകരെ ഏറെ അതിശയിപ്പിക്കുന്നത് മറ്റൊന്നാണ്,ബ്രമ്മാണ്ട ചിത്രമായ ബാഹുബലിയുടെ സംവിധായന് തന്റെ ട്വിറ്റെറില്‍ കുറിച്ചത് കണ്ടപ്പോള്‍ ആണ് !! നടികർ തിലകമെന്ന പേരിൽ തമിഴിലും മഹാനടിയെന്ന പേരിൽ തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തുമ്പോൾ മലയാളത്തിനും അഭിമാനിക്കാനേറെ. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിനെയും ദുൽഖറിനെയും പ്രശംസിച്ച് രാജമൗലി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
തെലുങ്ക് സിനിമാപ്രവർത്തകരും ആരാധകരും ഇരുവരുടെയും അഭിനയത്തെ വാനോളം പ്രശംസിക്കുകയാണ്. തനിക്കിപ്പോഴും കണ്ണുകളാൽ വിശ്വസിക്കാനാകുന്നില്ലെന്നും ഇത് വളരെ വലുതാണെന്നും രാജമൗലിയുടെ അഭിപ്രായത്തിൽ കീർത്തി പ്രതികരിച്ചു.