Movie Rating: 4.2/5
ഒരു നാട്ടുംപുറത്തുകാരൻറെ ജീവിതപശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു ചെറിയ സിനിമയാണ് തീവണ്ടി. സിഗരറ്റ് സിഗരറ്റാണ് ബിനീഷ് ദാമോദരന് എല്ലാംചെയിൻ സ്മോക്കറായ അമ്മാവന്റെ പാത പിന്തുടരുന്ന ബിനീഷിന് സിഗരറ്റില്ലാതെ ജീവിക്കാനാകില്ല. പുകവലി മൂലം അവന് ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ടായി. എന്നാലും സിഗരറ്റ് ഉപേക്ഷിക്കാൻ അവൻ തയാറായില്ല. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ പുകവലി ഉപേക്ഷിക്കാൻ അവൻ നിർബന്ധിതനാകുന്നു. എന്നാൽ സാഹചര്യങ്ങളാവട്ടെ അതിനെതിരായിരുന്നു.
അതിമനോഹരമായാണ് ചിത്രത്തിന്റെ ആദ്യ പകുതി ഒരുക്കിയിരിക്കുന്നത്. ഒരു നാട്ടിൻപുറവും അവിടുത്തെ ആളുകളുടെ പെരുമാറ്റവും സംസാരവും രാഷ്ട്രീയവുമെല്ലാം രസകരമായി സമന്വയിപ്പിച്ചിരിക്കുന്നു. ഇതിന്റെയെല്ലാം ഒപ്പം നായകന്റെ പുകവലിയുടെ ‘ആഴവും പരപ്പും’ ആദ്യ പകുതിയിൽ വ്യക്തമാക്കപ്പെടുന്നു.
നവാഗതനായ ഫെല്ലിനി ടി.പി. മലയാള സിനിമയിലെ തന്റെ അരങ്ങേറ്റം ഒാർമയിൽ നിൽക്കുന്നതാക്കി. രചന നിർവഹിച്ച വിനി വിശ്വലാലും തീവണ്ടിയെ ആസ്വാദകനിലേക്ക് അടുപ്പിച്ചു. ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ കൈലാസ് മേനോൻ വലിയ അഭിനന്ദനം അർഹിക്കുന്നു. തന്റെ ആദ്യ ചിത്രത്തിലെ എല്ലാ പാട്ടുകളും കൈലാസ് അവിസ്മരണീയമാക്കി. ഒപ്പം മികച്ച പശ്ചാത്തല സംഗീതമൊരുക്കി സിനിമയെ കൂടുതൽ മികവുറ്റതാക്കി. ഛായാഗ്രാഹകൻ ഗൗതം ശങ്കറും എഡിറ്റിങ് നിർവഹിച്ച അപ്പു ഭട്ടതിരിയും സിനിമയുടെ മാറ്റു കൂട്ടി.
നാടൻ പെൺകുട്ടിയുടെ വേഷത്തിൽ അമിതമായ മേക്കപ്പൊന്നുമില്ലാതെ സംയുക്ത തന്റെ കഥാപാത്രത്തെ ഭംഗിയാക്കി. സുധീഷ്, സുരഭി ലക്ഷ്മി, ഷമ്മി തിലകൻ, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കി.
നായകനായ ടോവിനോ തോമസ് തന്നെ എല്ലാ ചിത്രത്തിലെയും പോലെ തന്നെയാണ് ഈ ചിത്രത്തിൽ കാണുന്നത് മലയാളത്തിലെ പുതുമുഖ താരങ്ങൾ നേരിടുന്ന ഹാസ്യത്തിനും ടോവിനോ ഒട്ടും പിന്നില .
കാഴ്ചക്കാരന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി തുടങ്ങുകയും പുഞ്ചിരി അവശേഷിപ്പിച്ച് അവസാനിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ഈ വെള്ളിയാഴ്ച ടോവിനോയുടെ കൂടെ എന്നതിനെ തീവണ്ടി കൂകി പായുന്ന സ്വപ്നങ്ങളിലേക്ക് പറക്കും എന്നുറപ്പാണ്. തൻറെ കരിയറിലെ ഏറ്റവും നല്ല ചിത്രത്തിനും കൂടിയാണ് ടോവിനോ തോമസ് നായകൻ ആയിരിക്കുന്നത്.