Sunday , 18 August 2019
Home » Malayalam News » തമിഴിൽ ഇരട്ടവേഷത്തിൽ ദുൽഖർ; ‘വാൻ’ ഫസ്റ്റ്ലുക്ക്

തമിഴിൽ ഇരട്ടവേഷത്തിൽ ദുൽഖർ; ‘വാൻ’ ഫസ്റ്റ്ലുക്ക്

തെന്നിന്ത്യൻ സിനിമയിൽ പിടിമുറുക്കാനൊരുങ്ങി ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ ‘മഹാനടി’യുടെ മഹാവിജയത്തിന് ശേഷം ദുൽഖർ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വിട്ടു. രാ. കാർത്തിക് സംവിധാനം ചെയ്യുന്ന ‘വാൻ’ ആണ് ദുൽഖറിന്റെ പുതിയ തമിഴ് ചിത്രം.

സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ ദുൽഖർ തന്നെയാണ് വിവരം പങ്കു വച്ചത്. ചിത്രത്തിന്റെ കഥയും സംവിധായകൻ രാ.കാർത്തിക്കിന്റെതാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം ജോർജ് സി വില്യംസും സംഗീത സംവിധാനം ധീന ദയലനുമാണ്.

ചിത്രത്തിൽ ദുൽഖർ ഇരട്ടവേഷത്തിലെത്തുന്നു.റോഡ് മൂവി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ നാല് നായികമാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിവേദ പേതുരാജ് ആണ് ഒരു നായിക. മേഘ ആകാശ്, ശാലിനി പാണ്ഡെ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

വൻജബറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്, ആക്​ഷന് പ്രാധാന്യമുള്ള സിനിമയുടെ സ്റ്റണ്ട് ദിലിപ് സുബരയൻ.

മലയാളത്തിൽ നിന്നും അന്യഭാഷകളിലേയ്ക്ക് ചുവടുറപ്പിക്കുകയാണ് താരം. ഇർഫാൻ ഖാനൊപ്പം അഭിനയിക്കുന്ന കർവാൻ അടുത്ത മാസം റിലീസിനെത്തും. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലും റിലീസിനൊരുങ്ങുകയാണ്.

Check Also

ദളപതി – എ.ആർ.മുരുഗദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് കിടിലൻ ദീപാവലി സർപ്രൈസ്..

ബോക്സോഫീസിനെ പിടിച്ചു കുലുക്കിയ വൻ വിജയങ്ങളായിരുന്ന തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ദളപതി വിജയ്‍യും സൂപ്പർ ഹിറ്റ് ഡയറക്റ്റർ ...

Leave a Reply