Tuesday , 11 December 2018
Home » Malayalam News » പൃഥ്വിയും വേദികയും വീണ്ടും ഒന്നിക്കുന്നു

പൃഥ്വിയും വേദികയും വീണ്ടും ഒന്നിക്കുന്നു

raju2

കാവിയതലൈവന്‍ എന്ന തമിഴ് ചിത്രത്തിന് ശേഷം പൃഥിരാജും തെന്നിന്ത്യന്‍ സുന്ദരി വേദികയും വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ജയിംസ് ആൻഡ് ആലീസ്എന്ന ചിത്രത്തിലാണ് വേദിക പൃഥ്വിരാജിന്റെ നായികയാകുന്നത്. സുജിത്തിന്‍റെ കഥയ്ക്ക് ഡോ.എസ്. ജനാർദ്ദനനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായസിറ്റി ഓഫ് ഗോഡ്, മെമ്മറീസ്, സെവന്‍ത് ഡേ എന്നീ ചിത്രങ്ങളിൽ ഛായാഗ്രാഹകനായി സുജിത് വാസുദേവ്പ്രവർത്തിച്ചിട്ടുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ അന്തോണിയുടെ ഛായാഗ്രാഹകനും സുജിത്ത് വാസുദേവ് ആണ്. ധാര്‍മിക് ഫിലിംസിന്‍റെ ബാനറില്‍ ഡോ. എസ് സജികുമാറും കൃഷ്ണന്‍ സേതുകുമാറുമാണ് സിനിമയുടെ നിര്‍മാണം.

Related Images:

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply