പൃഥ്വിരാജ് സുകുമാരൻ,റഹ്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് രണം.മാസങ്ങൾക്ക് മുൻപ് ഇറങ്ങിയ ആദ്യ ടീസർ മുതൽ പിന്നീട് പുറത്ത് വന്ന ഗാനങ്ങൾ ട്രയ്ലർ തുടങ്ങിയവയിലൂടെ മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറുവാൻ രണത്തിന് സാധിച്ചിരുന്നു.
ആ കാത്തിരിപ്പ് വെറുതെയായില്ല എന്ന തരത്തിൽ തന്നെയാണ് ചിത്രം കഴിഞ്ഞുള്ള ആദ്യ പ്രദര്ശനങ്ങളിൽ നിന്ന് മനസിലാക്കുന്നത്.അമേരിക്കയിലെ ഡിട്രോയിറ്റിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പക്കാ ആക്ഷൻ ചിത്രമാണ് രണം
ഡിട്രോയിറ്റ് കേന്ദ്രീകരിച്ച് റെഡ് എക്സ് എന്ന ലഹരി മരുന്ന് കച്ചവടം നടത്തുന്ന ദാമോദർ എന്ന വ്യകതിയെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.ദാമോദറിന്റെ സഹായിയായിരുന്നു ആദി.ആദിക്ക് ചില പ്രത്യേക സാഹചര്യത്തിൽ ദാമോദറിനൊപ്പം നിലകൊള്ളേണ്ടി വരുന്നു.പിന്നീട് ഉണ്ടാക്കുന്ന സംഭവ വികാസങ്ങൾ ആണ് കഥയ്ക്ക് ആധാരം.
പ്രകടനത്തിന്റെ കാര്യത്തിലേക്ക് കടക്കുകയാണെങ്കിൽ ചിത്രത്തിലെ താരങ്ങൾ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു എന്ന് പറയേണ്ടി വരും.ഒരു ഇരുത്തം വന്ന നടനായി താൻ മാറിയെന്ന് പൃഥ്വിരാജ് വീണ്ടും തെളിയിക്കുകയാണ് രണത്തിലൂടെ. രണത്തിലെ ആദി എന്ന കഥാപാത്രം പൃഥ്വിരാജിന്റെ ഏറ്റവും മികച്ച അണ്ടർപ്ലെകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്.
ദ്രുവങ്ങൾ പതിനാറ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ വളരെ ഗംഭീരമായ തിരിച്ചുവരവ് നടത്തിയ താരമാണ് റഹ്മാൻ.റഹ്മാൻറെ മലയാള സിനിമയിലേക്കുള്ള അതി ഗംഭീര തിരിച്ചുവരവ് എന്ന് പറയാവുന്ന ചിത്രമാണ് രണം.ദാമോദർ എന്ന നെഗറ്റീവ് കഥാപാത്രമായി ചിത്രത്തിൽ മുഴുനീളെ റഹ്മാൻ നിറഞ്ഞു നിന്നു
അതുപോലെതന്നെ നായികമാരായി എത്തിയ ഇഷ തൽവാർ,സെലിൻ ജോസഫ്,മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച നന്ദു,അശ്വിൻ കുമാർ, മാത്യു അരുൺ തുടങ്ങിവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി.
ജേക്സ് ബിജോയ് ഈണമിട്ട രണത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ട് മാസങ്ങളായി. റിലീസിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മാത്രം പുറത്തിറങ്ങിയ പതിയെ എന്ന ഗാനവും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു .ഒപ്പം budapest scoring പോലെയുള്ള അന്തർദേശീയ ഓർകസ്ട്ര ടീമിനൊപ്പമുള്ള റി റെക്കോർഡിനും ചിത്രത്തിന്റെ ഏറ്റവും ഉയർന്ന രീതിയിൽ ഉള്ള ശ്രാവ്യമേന്മയ്ക്ക് സഹായകമായിട്ടുണ്ട്.ജെക്സിന്റെ കരിയറിൽ തന്നെ ഒരു ബ്രെക്ക് ആയിരിക്കും രണം.
ഭൂട്ടാൻ സ്വദേശിയായ ജിഗ്മെ റ്റെൻസിങ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ഛായാഗ്രഹമികവ് എടുത്തു പറയേണ്ടതാണ്.അഭിനന്ദനങ്ങൾ
ആകെ മൊത്തം മലയാള സിനിമയ്ക്ക് ഒരു പുതിയ തരം ട്രീറ്റ്മെന്റ് പരിചയപ്പെടുത്തുന്ന പുതിയ അനുഭവമാണ് നിർമൽ സഹദേവിന്റെ രണം.കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന നല്ലൊരു ആക്ഷൻ ത്രില്ലർ