Wednesday , 26 June 2019
Home » Malayalam News » വേതാളം റിവ്യൂ

വേതാളം റിവ്യൂ

സംവിധായകൻ ശിവയും നടൻ അജിത് കുമാറും വീരത്തിന് ശേഷം ഒരുമിക്കുന്ന പുതിയ സിനിമയാണ് വേതാളം. സംവിധായകൻ ശിവക്കും നായകൻ അജിതിനും ഗണപതിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടായിരിക്കും ചിത്രത്തിൽ അജിത്തിന്റെ പേര് ഗണേഷ്. അദ്ദേഹത്തിന്റെ അരുമ തങ്കച്ചി തമിഴായി ലക്ഷ്മി മേനോനും വേഷമിടുന്നു. ചെന്നൈ-ൽ നിന്നും കൊൽക്കത്തയിലേക്ക്‌ എത്തപ്പെടുന്ന ഒരു ടാക്സി ഡ്രൈവറായ നായകനും, അയാളുടെ സഹോദരിയും, നേരിട്ടതും നേരിടേണ്ടിവന്നതുമായ ചില പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമാണ്‌ കഥാസാരം. ശത്രുക്കളാൽ വേട്ടയാടപ്പെടേണ്ടിവന്ന ഇവരുടെ ജീവിതത്തിലെ ഭൂത-വർത്തമാന…

Review Overview

ഒരു മാസ് എന്റര്‍ടൈന്‍മെന്റാണ് വേതാളം

User Rating: 3.75 ( 1 votes)
0

സംവിധായകൻ ശിവയും നടൻ അജിത് കുമാറും വീരത്തിന് ശേഷം ഒരുമിക്കുന്ന പുതിയ സിനിമയാണ് വേതാളം.
സംവിധായകൻ ശിവക്കും നായകൻ അജിതിനും ഗണപതിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടായിരിക്കും ചിത്രത്തിൽ അജിത്തിന്റെ പേര് ഗണേഷ്.
അദ്ദേഹത്തിന്റെ അരുമ തങ്കച്ചി തമിഴായി ലക്ഷ്മി മേനോനും വേഷമിടുന്നു.
ചെന്നൈ-ൽ നിന്നും കൊൽക്കത്തയിലേക്ക്‌ എത്തപ്പെടുന്ന ഒരു ടാക്സി ഡ്രൈവറായ നായകനും, അയാളുടെ സഹോദരിയും, നേരിട്ടതും നേരിടേണ്ടിവന്നതുമായ ചില പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമാണ്‌ കഥാസാരം.
ശത്രുക്കളാൽ വേട്ടയാടപ്പെടേണ്ടിവന്ന ഇവരുടെ ജീവിതത്തിലെ ഭൂത-വർത്തമാന കാലം ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ടു.
സ്ക്രീൻ പ്രസൻസിന്റെ കാര്യത്തിൽ, തമിഴ്‌ സിനിമാ ലോകത്തെ അവസാനവാക്കായ തലയുടെ വൻ പെർഫോമൻസ്‌ ആയിരുന്നു ഈ ചിത്രത്തിൽ.
വ്യത്യസ്തമായ രണ്ട് ഗെറ്റപ്പില്‍ അജിത്ത് എത്തുന്നുണ്ട്. രണ്ടിലും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചത് അജിത്തിന്റെ അഭിനയ മികവുകൊണ്ടാണ്.
ഗണേഷ് എന്ന ഓട്ടോ ഡ്രൈവറില്‍ നിന്ന് വേതാളം എന്ന അപരനാമത്തിലറിയപ്പെടുന്ന ചെന്നൈ ഡോണായി മാറുമ്പോള്‍ തലയുടെ ബോഡി ലാഗ്വേജും ലുക്കും ആറ്റിറ്റ്യൂഡും എല്ലാം മാറുന്നു.
ഒരു കുടുംബ ചിത്രത്തിന്റെ അനുഭവം പ്രേക്ഷകര്‍ക്ക് മുഴുവനായും കിട്ടുന്നത് ലക്ഷ്മി മേനോനിലും തമ്പി രാമയ്യയിലും എത്തുമ്പോഴാണ്. ചിത്രത്തിന്റെ രണ്ട് നെടുംതൂണുകളാണ് ഇരുവരും എന്ന് പറഞ്ഞാലും കൂടിപ്പോകില്
ശ്രുതി ഹാസൻ ഈ ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു
അജിത്തിന്റെ ഡ്രീം ഗേളായിട്ടാണ് ശ്രുതി ഹസന്‍ എത്തുന്നത്. ശ്രുതിയുടെ സഹോദരന്റെ വേഷത്തില്‍ അശ്വിന്‍ എത്തുന്നു. സൂരി, കോവൈ സരള, രാജേന്ദ്രന്‍, ബാല സരവണന്‍, സ്വാമിനാഥന്‍, ശിവബാലന്‍ എന്നിവരാണ് ചിത്രത്തിലെ ഹാസ്യത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. പല ഹാസ്യ രംഗങ്ങളും പ്ലാന്‍ ചെയ്ത് വരുന്നതുപോലെ അനുഭവപ്പെട്ടു.
മൂന്ന് വില്ലന്മാരുടെ അഭിനയമാണ് പിന്നെ പറയേണ്ടത്.
ചിത്രത്തില്‍ എടുത്ത് പറയേണ്ടത് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതമാണ്. ഒരു മാസ് ഫീല്‍ നല്‍കി, ചിത്രത്തിനും പ്രേക്ഷകര്‍ക്കും എനര്‍ജി നല്‍കുന്ന സംഗീത മികവ്. എന്താണ് സിനിമ ഉദ്ദേശിച്ചത് അത് മിതത്വത്തോടെ നല്‍കാന്‍ അനിരുദ്ധ് ശ്രദ്ധിച്ചു. ശ്രുതി ഹസനും അജിത്തും വരുന്ന റൊമാന്റ് പാട്ടൊക്കെ ഉദാഹരണം.
കുടുംബ പ്രേക്ഷകരെ പരിഗണിച്ചു കൊണ്ട് ഒരു മാസ് എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചു എന്നു പറയാം. സംഭാഷണങ്ങളൊക്കെ മികച്ചതായിരുന്നു. എഡിറ്റിങിനോട് റബ്ബന്‍ നീതി പുലര്‍ത്തി. ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗങ്ങളൊക്കെ ഉദാഹരണം. ഒരു മാസ് എന്റര്‍ടൈന്‍മെന്റാണ് വേതാളം

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply