Wednesday , 27 May 2020
Home » Celebrity Talks » ശ്വേതയെ അറിയാം ,എന്നാല്‍ മിസ്സ്‌ ഇന്ത്യ മത്സരത്തിൽ വിജയിച്ച ശ്വേതയെ അറിയാമോ ???

ശ്വേതയെ അറിയാം ,എന്നാല്‍ മിസ്സ്‌ ഇന്ത്യ മത്സരത്തിൽ വിജയിച്ച ശ്വേതയെ അറിയാമോ ???

ശ്വേത മേനോൻ ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്‌. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ആറടി പൊക്കമുള്ള ശ്വേത.[അവലംബം ആവശ്യമാണ്] ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18 – ന് ഇവർ വിവാഹിതയായ 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി,ശാരതാമേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. ആദ്യവിവാഹം ബോബി ബോസ്ലയുമായി. അവർ പിന്നീട് വേർപിരിഞ്ഞു.2011 ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസ്സിനസ്സുകാരനുമായ ശ്രീവൽസമേനോനുമായി വിവാഹിതയായി. സബൈന മകളാണ്.
ഓണം കേറാ­മൂ­ല­യെന്നും വെളി­ച്ച­മെ­ത്താത്ത നാടെന്നും പലരും കളി­യാ­ക്കുന്ന ഗ്രാമ­പ്ര­ദേ­ശ­മാണ്‌ കരേ­ക്കാ­ട്‌.കരേ­ക്കാട്‌ നിന്നും ഒരു പെൺകുട്ടി സിനി­മ­യിൽ അഭി­ന­യി­ക്കാൻ പോയ കഥ, മിസ്സ്‌ ഇന്ത്യ ആയ കഥ വാമൊഴി പോലെ പറഞ്ഞ്‌ പറഞ്ഞ്‌ കഥ­യിൽ മാറ്റ­ങ്ങൾ ഉണ്ടാ­യി­ട്ടു­ണ്ടാകാം. എങ്കിലും മിസ്സ്‌ ഇന്ത്യ മത്സ­ര­ത്തിൽ സുസ്മി­തക്കും ഐശ്വര്യ റായിക്കും പിറ­കിൽ സെക്കന്റ്‌ റണ്ണ­റ­പ്പായ ശ്വേത കരേ­ക്കാ­ട്ടു­കാ­രുടെ അഭി­മാനപാത്ര­മാ­ണ്‌. ഫാഷൻ മോഡ­ലിംഗ്‌ രംഗത്തും ബോളി­വു­ഡിലും ഒരു­പോലെ തിള­ങ്ങി താരം മല­യാള സിനി­മ­യി­ലേക്ക്‌ തിരി­ച്ചെ­ത്തി­യ­പ്പോൾ പ്രേക്ഷ­കർ ഇരു­കൈ­കളും നീട്ടി സ്വീക­രി­ച്ചു. മല­യാള സിനി­മ­യിലെ സൂപ്പർ താര­ങ്ങ­ളായ മോഹൻലാ­ലിനും മമ്മൂ­ട്ടി­ക്കു­മൊപ്പം വെള്ളി­ത്തി­ര­യിൽ ശ്വേതയെ കാണു­മ്പോൾ ഇവി­ട­ത്തു­കാർ പുഞ്ചി­രി­യോടെ പറ­യുന്നു “നമ്മുടെ സ്വന്തം കുട്ടി­യെ­ന്ന്‌”.

 

Check Also

I doesn’t walk away from Suresh Gopi Project

Miya George our girl next door heroine was on media’s since a few days as ...

Leave a Reply