Wednesday , 21 October 2020
Home » Malayalam News » സു… സു… സുധി വാത്മീകം – റിവ്യൂ

സു… സു… സുധി വാത്മീകം – റിവ്യൂ

12196230_560893024064382_824550012268591263_n

പുണ്യാളൻ ടീം പിന്നെയും ഒന്നിക്കുന്നൂ എന്ന് കേട്ടപ്പോൾ ഉണ്ടായ പ്രതീക്ഷകൾക്ക് യാതൊരു വിധ കോട്ടവും തട്ടാത്ത ഒരു നല്ല ചിത്രം .വിക്കുള്ള ഒരാൾ നേരിടേണ്ടി വരുന്നു പ്രശ്നങ്ങളും എങ്ങനെ അയാൾ അതിനെ വരുതിയിൽ നിർത്തുന്നൂ എന്നതും ഒക്കെ തന്നെയാണ് ബേസിക് കഥ .സംവിധായകന്റെ സുഹൃത്തിന്റെ ജീവിതം തന്നെയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത് . പക്ഷെ അത് കൊണ്ടൊന്നും ഒരു വിരസമായ ജീവിതകഥ ആയി പോകുന്നില്ല സുധി വാത്മീകം.നുറുങ്ങു തമാശകളിലൂടെ ചിരിപ്പിച്ചു ഒട്ടേറെ നല്ല കാര്യങ്ങൾ കാട്ടി തരുന്ന ഒരു നല്ല പടം തന്നെ ആണിത്.

ഒരു നടന്റെ മികച്ച പ്രകടനങ്ങൾ ചിലപ്പോൾ കുറെ പടങ്ങളിൽ ഉണ്ടാകാം. എന്നിരുന്നാലും ആ നടനെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ ഒന്നോ രണ്ടോ സംവിധായകർക്കെ പറ്റാറുള്ളൂ . അതെ പോലെ തന്നെയാണ് ഇവിടെയും രഞ്ജിത്ത് ശങ്കർ ജയെട്ടനെ ഉപയോഗിച്ചത് . ജയേട്ടന്റെ അഭിനയ സിദ്ധി കൂടുതൽ അങ്ങ് ആശ്രയിക്കാതെ അദ്ദേഹത്തിനുള്ള ആ ഒരു charm അതെ പോലെ തന്നെ പുള്ളിക്കുള്ള ആ ഒരു നിഷ്കളങ്കത നല്ല രീതിയിൽ ഉപയോഗിച്ചുള്ള ഒരു കഥാപാത്രസൃഷ്ട്ടി തന്നെയാണ് സുധി.

ഒട്ടേറെ പേർ പടത്തിൽ അഭിനയിച്ചിട്ടുണ്ട് . എല്ലാവരെയും തന്നെ നല്ല രീതിയിൽ കൈകാര്യം ചെയ്ത് ആകെ മുഴുവൻ ഒരു പോസിറ്റീവ് എനർജി കൊണ്ട് വരാൻ പുണ്യാളനിലേതെന്നു പോലെ രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ചെയ്ത ഈ പടത്തിനു സാധിച്ചിട്ടുണ്ട് . ശാരീരികമായി കുറവുള്ളവർക്കും ഈ ലോകത്ത് തങ്ങളുടേതായ പരിശ്രമങ്ങൾ ഉപയോഗിച്ച് സന്തോഷമായി ജീവിക്കാം എന്നൊരു മെസ്സേജ് കൂടി പടം തരുന്നൂ.

അഭിനയം എന്ന വിസ്മയത്തെ നേര്‍ ജീവിത മുഖവുമായി തുന്നി വെക്കാന്‍ ജയസൂര്യ എന്ന നടന് അപാരമായി കഴിയുന്നുണ്ട്.സുധിയാവാന്‍ കഴിയുന്ന വേറെയും നടന്മാരുണ്ട് പക്ഷേ സു… സു…സുധിയാവാന്‍ കഴിയുന്ന മറ്റൊരു നടന സൂര്യനിവിടില്ല അതൊരു തുറന്ന സത്യമാണ്. സിനിമ നല്‍കുന്ന സന്ദേശത്തോടൊപ്പം ഇത് കൂടി ചേര്‍ത്തു വെക്കണം.
ജയസൂര്യ എന്ന നടന്‍ അഭിനയ സൂര്യനായി തന്നെ ഇനിയും ഇവിടെ ജ്വലിച്ചു നില്‍ക്കട്ടെ.
സംവിധാനം മേന്മകാട്ടി,തിരക്കഥ നിലവാര താഴ്ചകാട്ടിയിട്ടില്ല,ഗാനവും,പിന്നണി ഈണവും ശ്രവണ സുഖം നല്‍കി.

 

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply