എന്റെ 21-ാമത്തെ വയസ്സിലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ആളുകള്‍ വളരെ വൃത്തിക്കെട്ട സന്ദേശങ്ങള്‍ അയക്കാനും വൃത്തികെട്ട രീതിയില്‍ വിമര്‍ശിക്കാനും തുടങ്ങി. അതെന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു. പിന്നീട് കാര്യങ്ങള്‍ക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. ഇന്ന് ഞാന്‍ മൂന്നു കുട്ടികളുടെ അമ്മയാണ്. ഞാനനുഭവിച്ചതു പോലെയുള്ള മോശപ്പെട്ട അനുഭവങ്ങളുണ്ടാവാതെ അവരെ വളര്‍ത്തുകയാണ് എന്റെ ലക്ഷ്യം.
ശാരീരികമോ വൈകാരികമായോ അവരെ ആരും മുറിപ്പെടുത്താത്ത രീതിയില്‍ നന്മയുള്ള വ്യക്തികളായി എനിക്കവരെ വളര്‍ത്തണം. എന്റെ കുഞ്ഞുങ്ങള്‍ ആരെയും ചതിക്കില്ല, ആരില്‍ നിന്നും ഒന്നും മോഷ്ടിക്കുകയുമില്ല. അവര്‍ മുതിരുമ്ബോള്‍ ചിലപ്പോള്‍ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം. അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലിടപെടാതെ നല്ല വ്യക്തികളായി അവരെ വളര്‍ത്തുക എന്നതാണ് ഒരു അമ്മ എന്ന നിലയില്‍ എന്റെ കടമ. സണ്ണി പറഞ്ഞു.