Thursday , 18 July 2019
Home » Malayalam News » Pavada Movie Review

Pavada Movie Review

  പാവാട എന്ന സിനിമ  - ഇത്ര അധികം മനസ്സിൽ തട്ടിയ ക്ലൈമാക്സ് രംഗങ്ങൾ ഉള്ള സിനിമകൾ വളരെ വിരളം .. പൃഥ്വിരാജ് എന്ന പാമ്പ് ജോയ് ,എന്താ പറയാ നല്ല ഉശിരൻ കള്ള് കുടിയൻ . പല ടൈപ്പ് കള്ള് കുടിയന്മാരെ നമ്മൾ സ്‌ക്രീനിൽ കണ്ട് കാണും എന്നാൽ ഇത് പോലെ ഒരുത്തനെ ആദ്യമായിട്ടായിരിക്കും. ആദ്യ പകുതിയിൽ എന്തെന്നില്ലാത്ത ചോദ്യം പോലെ പാമ്പ് ജോയ് നീങ്ങുമ്പോൾ ഇന്റർവെൽ കഴിഞ്ഞും…

Review Overview

മനസ്സിൽ തട്ടിയ ക്ലൈമാക്സ്

2016 ലെ ആദ്യ സൂപ്പർ ഹിറ്റ്

User Rating: 4.15 ( 2 votes)
0

Cinema with white screen, curtain and seats. Vector.

 

പാവാട എന്ന സിനിമ  – ഇത്ര അധികം മനസ്സിൽ തട്ടിയ ക്ലൈമാക്സ് രംഗങ്ങൾ ഉള്ള സിനിമകൾ വളരെ വിരളം .. പൃഥ്വിരാജ് എന്ന പാമ്പ് ജോയ് ,എന്താ പറയാ നല്ല ഉശിരൻ കള്ള് കുടിയൻ . പല ടൈപ്പ് കള്ള് കുടിയന്മാരെ നമ്മൾ സ്‌ക്രീനിൽ കണ്ട് കാണും എന്നാൽ ഇത് പോലെ ഒരുത്തനെ ആദ്യമായിട്ടായിരിക്കും. ആദ്യ പകുതിയിൽ എന്തെന്നില്ലാത്ത ചോദ്യം പോലെ പാമ്പ് ജോയ് നീങ്ങുമ്പോൾ ഇന്റർവെൽ കഴിഞ്ഞും ക്ലൈമാക്സിനോട് അടിപ്പിച്ചും പൃഥ്വിരാജ് എന്ന നടനെ സ്‌ക്രീനിൽ നിറഞ്ഞ് കണ്ടു . അനൂപ് മേനോൻ ബുദ്ധിജീവി കള്ള് കുടിയൻ നന്നായിരുന്നു . ഇവർക്ക് കൂട്ടിന് നെടുമുടി വേണു ചേട്ടനും പ്രൊഡ്യൂസർ കൂടിയായ മണിയൻപിള്ള രാജു ചേട്ടനും . സിനിമയിൽ പലരും വന്നു പോകുന്നു ഓർമയിൽ നിന്ന ചിലരുടെ പേരുകൾ എടുത്തു പറയാതെ വയ്യാ .സിദ്ധിക്ക് , ചെമ്പൻ വിനോദ് , സുധീർ കരമന , ഷാറാഫുദ്ധീൻ , അനിൽ , മണിക്കുട്ടൻ എന്നിവരും പേരുകൾ മറന്ന് പോയ പലരും ചെറുതും വലുതുമായി ചെയ്ത ഒരു പിടി നല്ല കഥാപാത്രങ്ങൾ . ആശാ ശരത് ചെയ്ത ഏറ്റവും നല്ലതും നിറകണ്ണുക്കളാൽ കൈയ്യടി വാങ്ങിയതുമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേത് . സിനിമയിൽ നായിക ഒരു ഘടകമായിത്തോണ്ട് മിയ പാമ്പ് ജോയുടെ സഹധർമ്മിണിയായി ഉണ്ട് . വീണ്ടും ഷാജോൺ തന്റെ നെഗറ്റീവ് റോൾ ചെയ്യാൻ ഉള്ള പ്രാഗൽഭ്യം തെളിയിച്ചിരിക്കുകയാണ് . പ്രദീപ് നായരുടെ ഛായാഗ്രഹണം കൊള്ളാം . അബി ടോം ഈണം നൽകിയ ഗാനങ്ങൾ തിയേറ്ററിൽ നല്ല ഒരു ഓളം ഉണ്ടാക്കി . ഗോപി സുന്ദറിന്റെ ബിജിഎം നാന്നായിരുന്നു , ജി മാർത്താണ്ഡൻ പല പ്രേക്ഷകരുടെയും കല്ലെറിന് കഴിഞ്ഞ വർഷം ഇരയായ സംവിധായകൻ , എന്നാൽ അഭിമാനിക്കാം അദ്ദേഹത്തിന് അതിൽ നിന്ന് എല്ലാം പാഠം ഉൾകൊണ്ട് ട നല്ല ഒരു സിനിമ നൽകിയിരിക്കുകയാണ് . അവസാന രംഗങ്ങളിൽ സംവിധായകന്റെ മിടുക്ക് നമുക്ക് തെളിഞ്ഞു കാണാം . നല്ലൊരു സിനിമ നിങ്ങളെ കാത്തിരിക്കുന്നു എന്ന വിശ്വാസത്തിൽ എല്ലാവരോടും ഒപ്പം കാണാവുന്ന നല്ല ചിത്രമാണ് ‘ പാവാട ‘ .2016 ലെ ആദ്യ സൂപ്പർ ഹിറ്റ്പ്രിത്വിരാജിനു !!!!ആദ്യ ഷോ കഴിഞ്ഞ ചിത്രത്തിന്എല്ലായിടത്ത് നിന്നും മികച്ചപ്രതികരണമാണ് ലഭിക്കുന്നത്

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply