Wednesday , 27 May 2020
Home » Malayalam News » Action Hero Biju Movie Review

Action Hero Biju Movie Review

മലയാളി പ്രേക്ഷകൻ കണ്ടു പരിചിതമായ പോലീസ് സിനിമയല്ല ആക്ഷൻ ഹീറോ ബിജു. അഴിമതിക്കെതിരെ പോരാടി climax ൽ വില്ലനെ തോൽപ്പിച്ച് കയ്യടി വാങ്ങുന്ന സ്ഥിരം പോലീസ് നായക പതിവുകളിൽ നിന്നും ഏറെ ദൂരമുണ്ട് ആക്ഷൻ ഹീറോ ബിജു എന്ന അബ്രിഡ് ഷൈൻ സിനിമയ്ക്ക്‌.വ്യക്തമായ ഒരു കഥ യെ ആശ്രയിക്കാതെ പല കഥാസന്ദർഭങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് സിനിമ മുന്നേറുന്നത്,അവയിൽ പലതും ആസ്വാദ്യകരമായും വൈകാരികതയോടെയും അവതരിപ്പിക്കാൻ കഴിഞ്ഞിടത്താണ് സിനിമ അസ്വാദ്യകരമാകുന്നത്. 145 minutes ദൈർഘ്യമുള്ള…

ഒരു നല്ല സിനിമ അതാണ്‌ ആക്ഷൻ ഹീറോ ബിജു.

0%

User Rating: 1.32 ( 5 votes)
0

action hero biju

മലയാളി പ്രേക്ഷകൻ കണ്ടു പരിചിതമായ പോലീസ് സിനിമയല്ല ആക്ഷൻ ഹീറോ ബിജു. അഴിമതിക്കെതിരെ പോരാടി climax ൽ വില്ലനെ തോൽപ്പിച്ച് കയ്യടി വാങ്ങുന്ന സ്ഥിരം പോലീസ് നായക പതിവുകളിൽ നിന്നും ഏറെ ദൂരമുണ്ട് ആക്ഷൻ ഹീറോ ബിജു എന്ന അബ്രിഡ് ഷൈൻ സിനിമയ്ക്ക്‌.വ്യക്തമായ ഒരു കഥ യെ ആശ്രയിക്കാതെ പല കഥാസന്ദർഭങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് സിനിമ മുന്നേറുന്നത്,അവയിൽ പലതും ആസ്വാദ്യകരമായും വൈകാരികതയോടെയും അവതരിപ്പിക്കാൻ കഴിഞ്ഞിടത്താണ് സിനിമ അസ്വാദ്യകരമാകുന്നത്.

145 minutes ദൈർഘ്യമുള്ള ഈ ചിത്രം, എറണാകുളം നഗരത്തിലെ സബ്‌ ഇൻസ്പെക്ടർ ബിജു പൗലോസിനോടൊപ്പമുള്ള ഒരു യാത്രയാണ്‌. സാധാരണക്കാരിലേക്ക്‌ നേരിട്ടിറങ്ങിച്ചെന്നുകൊണ്ട്‌, അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള ഈ ചിത്രം, ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും, അദ്ദേഹം നേരിടേണ്ടിവന്ന ചില സംഘർഷബാധിത പ്രശ്നങ്ങൾ, ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.തൊഴിലിനോട്‌, ഏറെ അർപ്പണബോധമുള്ള സബ്‌ ഇൻസ്പെക്ടർ ബിജു പൗലോസ്‌ എന്ന കേന്ദ്രകഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഇത്തരത്തിലുള്ള ആദ്യത്തെ വേഷമായിരുന്നെങ്കിലും തന്റെ പതിവ് രീതികളിൽ നിന്ന് കൊണ്ട് തന്നെ ബിജു വിനെ നന്നായി അവതരിപ്പിക്കാൻ നിവിൻ പോളി ക്ക് കഴിഞ്ഞിട്ടുണ്ട്.

ബെനീറ്റ ഡൊമിനിക്‌ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ അനു ഇമ്മാനുവേൽ. ഒരു യുവനായികക്ക്‌ ലഭിക്കാവുന്ന ഏറ്റവും മികച്ച റീ എൻട്രി ആയിരുന്നു അനുവിന്‌ ഈ ചിത്രത്തിലൂടെ ലഭിച്ചത്‌. ഒരു സാധാരണ പെൺകുട്ടിയായി അനു ഈ ചിത്രത്തിൽ പ്രാധാന്യം തീരെ കുറവുള്ള നായികയായി അഭിനയിച്ചു.ഒന്ന് രണ്ടു സീനുകളിലേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട് സുരാജ്.ജോജുവും നന്നായിരുന്നു.കുടിയനായും,ഫ്രീക്കനായും,വയർലെസ്സ് മോഷ്ടിക്കുന്നയാൾ അങ്ങനെ പേരറിയാത്ത ചില നടന്മാരുടെ പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്.രാജശേഖർ ഐ.പി.എസ്‌ എന്ന കഥാപാത്രത്തെ മേജർ രവിയും, മോനച്ചൻ എന്ന കഥാപാത്രത്തെ കൊച്ചുപ്രേമനും സി.ഐ. മനോജ്‌ മാത്യു എന്ന കഥാപാത്രത്തെ സൈജു കുറുപ്പും അവതരിപ്പിക്കുന്നു.Realistic അന്തരീക്ഷങ്ങൽ ചേർത്ത് പിടിച്ചു കഥയെ രസകരമായി മുൻപോട്ടു കൊണ്ട് പോകാനുള്ള സംവിധായകന്റെ കഴിവ് തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല് അതോടൊപ്പം തന്നെ വ്യക്തവും ഭദ്രത നിറഞ്ഞതുമായ കഥാപാത്രസൃഷ്ടിയും സിനിമയെ കൂടുതൽ ആകർഷകമാക്കാൻ കഴിഞ്ഞു.

ജെറി അമൽദെവ് ന്റെ പാട്ടുകളും,രാജേഷ്‌ മുരുഗേഷിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ താളത്തിനൊപ്പം തന്നെ നീങ്ങുന്നുണ്ട്.അലക്സ് ജെ പുല്ലിക്കൽ ന്റെ ഛായാഗ്രാഹണ മികവും എടുത്തു പറയേണ്ടതാണ്.

ആകെ മൊത്തത്തിൽ നാളിതു വരെ മലയാളി കണ്ടു പരിചിതമായ commercial police സിനമകളിൽ നിന്നും വേർപെട്ടു സ്വാഭാവികതയുള്ള കഥാസന്ദർഭങ്ങൾ സമർത്ഥമായി ഏകോപിപ്പിച്ച ഒരു നല്ല സിനിമ അതാണ്‌ ആക്ഷൻ ഹീറോ ബിജു.

Related Images:

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply