Thursday , 19 April 2018
Home » Movie Reviews » ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള

തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽത്താഫ് സലീം ആണ്. സന്തോഷമായി ജീവിച്ചിരുന്ന ചാക്കോ(ലാല്‍)യുടെയും ഷീല ചാക്കോ(ശാന്തി കൃഷ്ണ)യുടെയും ജീവിതത്തില്‍ ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുന്നു. അത് മക്കളോട് അവതരിപ്പിക്കാന്‍ ഷീലയും ചാക്കോയും തീരുമാനിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മകന്‍ കുര്യന്‍ ചാക്കോ (നിവിന്‍ പോളി)യെയും ഈ കാര്യത്തിനായി അവര്‍…
70 - 7

7

കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.

User Rating: 3.4 ( 1 votes)
7

തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽത്താഫ് സലീം ആണ്.

സന്തോഷമായി ജീവിച്ചിരുന്ന ചാക്കോ(ലാല്‍)യുടെയും ഷീല ചാക്കോ(ശാന്തി കൃഷ്ണ)യുടെയും ജീവിതത്തില്‍ ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുന്നു. അത് മക്കളോട് അവതരിപ്പിക്കാന്‍ ഷീലയും ചാക്കോയും തീരുമാനിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മകന്‍ കുര്യന്‍ ചാക്കോ (നിവിന്‍ പോളി)യെയും ഈ കാര്യത്തിനായി അവര്‍ നാട്ടിലേക്കു വിളിച്ച് വരുത്തുന്നു. കല്യാണം കഴിപ്പിക്കാനായാണ് തന്നെ വിളിച്ച് വരുത്തിയത് എന്ന്‍ പ്രതീക്ഷിച്ചു വന്ന കുര്യനെ കാത്ത് ഒരു സുഖകരമല്ലാത്ത വാര്‍ത്തയുണ്ടായിരുന്നു. ആ പ്രശ്നം ആ കുടുംബം എങ്ങനെ തരണം ചെയ്യും എന്നതാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

കുര്യന്‍ ചാക്കോയായി നിവിന്‍ പോളി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ലാല്‍, ആഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ റോളുകള്‍ നന്നായി തന്നെ കൈകാര്യം ചെയ്തു.

സിനിമയുടെ ടെക്നിക്കല്‍ സൈഡ് എടുത്തു പറയേണ്ടതാണ്. മുകേഷ് മുരളീധരന്‍റെ ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീതവും സിനിമയുടെ മൂഡ് നില നിര്‍ത്താന്‍ സഹായിക്കുന്നതാണ്.

ഒരു കുടുംബത്തെ രോഗങ്ങളും പ്രശ്നങ്ങളും എങ്ങനെ ബാധികും എന്നും തളരാതെ ഇതിനെതിരെ എങ്ങനെ പോരാടണമെന്നുമാണ് ഈ സിനിമ പറയുന്നത്.

ഈ ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.

Check Also

Adam Joan Movie Review : Adam Joan is a nicely crafted thriller

  Adam Joan, the Prithviraj starrer which marks the directorial debut of Jinu Abraham. he ...

Leave a Reply