Monday , 1 March 2021
Home » Malayalam News » Maheshinte Prathikaaram Review

Maheshinte Prathikaaram Review

യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ചിത്രം, മഹേഷ്‌ എന്ന ഫോട്ടോഗ്രാഫറുടെ കഥയാണ്‌. ഭാവന എന്ന പേരിൽ, മഹേഷ്‌ സ്വന്തമായി ഒരു സ്റ്റുഡിയോ നടത്തുന്നു. നിഷ്കളങ്കനായ മഹേഷ്‌ അവിചാരിതമായി ഒരു പ്രശ്നത്തിൽ അകപ്പെടാനിടയാവുകയും, തുടർന്ന് സംഭവിക്കുന്ന ചില കാര്യങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രതിപാദ്യവിഷയം.പതിവ്‌ ഫഹദ് ചിത്രങ്ങളിലേതു പോലെ തന്നെ, ഇവിടെയും നായകനായി ഫഹദ്‌ അഭിനയിച്ചു എന്ന് പറയാൻ കഴിയില്ല, മഹേഷ്‌ എന്ന നാട്ടിൻ പുറത്തുകാരനെ മാത്രമേ നമുക്കവിടെ കാണുവാൻ കഴിയൂ. പിതാവിനെ വളരെയേറെ…

0%

User Rating: 3.93 ( 2 votes)
0

Maheshinte Prathikaaram Review

യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ചിത്രം, മഹേഷ്‌ എന്ന ഫോട്ടോഗ്രാഫറുടെ കഥയാണ്‌. ഭാവന എന്ന പേരിൽ, മഹേഷ്‌ സ്വന്തമായി ഒരു സ്റ്റുഡിയോ നടത്തുന്നു. നിഷ്കളങ്കനായ മഹേഷ്‌ അവിചാരിതമായി ഒരു പ്രശ്നത്തിൽ അകപ്പെടാനിടയാവുകയും, തുടർന്ന് സംഭവിക്കുന്ന ചില കാര്യങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രതിപാദ്യവിഷയം.പതിവ്‌ ഫഹദ് ചിത്രങ്ങളിലേതു പോലെ തന്നെ, ഇവിടെയും നായകനായി ഫഹദ്‌ അഭിനയിച്ചു എന്ന് പറയാൻ കഴിയില്ല, മഹേഷ്‌ എന്ന നാട്ടിൻ പുറത്തുകാരനെ മാത്രമേ നമുക്കവിടെ കാണുവാൻ കഴിയൂ. പിതാവിനെ വളരെയേറെ സ്നേഹിക്കുന്ന യുവാവായും, ഉത്തരവാദിത്തമുള്ള സ്റ്റുഡിയോ ഉടമയായും, ഒരു കാമുകനായും, വാക്കുകൾക്കും അതീതമായിരുന്നു ഫഹദിന്റെ പ്രകടനം.

അപർണ്ണ ബാലമുരളി, അനുശ്രീ എന്നിവരാണ്‌ നായികമാർ. അനുശ്രീ ‘സൗമ്യ’ എന്ന നഴ്സായും, അപർണ്ണ ‘ജിംസി’ എന്ന വിദ്യാർത്ഥിനിയായും വേഷമിട്ടു. യുവനടിമാരിൽ ഏറ്റവും കഴിവുള്ള നടിയായ അനുശ്രീയോടൊപ്പം, അപർണ്ണയും തന്റെ വേഷം തന്മയത്വത്തോടുകൂടി അവതരിപ്പിച്ചു. പാസ്റ്ററുടെ മകനായ ‘ക്രിസ്പിൻ’ അഥവാ ‘ക്രിസ്പി’ എന്ന ചെറുപ്പക്കാരനായി അഭിനയിക്കുന്നത്‌, നമുക്കേവർക്കും പ്രിയങ്കരനായ സൗബിൻ ഷാഹിർ. സ്ക്രീനിൽ കാണുന്ന നിമിഷം മുതൽ, ചിത്രത്തിന്റെ അവസാനം വരെ ക്രിസ്പി വളരെയധികം ചിരിപ്പിച്ചു.ബേബി എന്ന, പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നത്‌ അലൻഷ്യർ. ജാഫർ ഇടുക്കി ഇന്നോളം ചെയ്ത വേഷങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു, ഈ ചിത്രത്തിലെ ഗൃഹനാഥന്റെ വേഷം.ദിലീഷ്‌ പോത്തൻ ഈ ചിത്രത്തിൽ, എൽദോച്ചായൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹം തന്നെയാണ്‌ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌. ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്‌ ആഷിഖ്‌ അബു.

ഇടുക്കി അണക്കെട്ട്‌’ ഉൾപ്പെട്ട, ഇടുക്കിയുടെ ദൃശ്യഭംഗി ഷൈജു ഖാലിദ്‌ വളരെ നന്നായി ക്യാമറയിൽ പകർത്തിയിരിക്കുന്നു. ആഷിഖ്‌ അബുവിനോടൊത്തു ചേരുമ്പോൾ ബിജിബാൽ എന്ന സംഗീത സംവിധായകന്‌ ശോഭയേറും. ആ പതിവ്‌, ഇവിടെ വീണ്ടും ആവർത്തിക്കപ്പെട്ടു. ഗാനങ്ങളെല്ലാം നന്നായിട്ടുണ്ട്‌. ബിജിബാൽ ആലപിക്കുന്ന ‘മലമേലെ’ എന്നുതുടങ്ങുന്ന ആദ്യഗാനം ഇടുക്കിയുടെ മനോഹാരിതയെ വിളിച്ചോതുന്നു. ‘പൂക്കാലം കൈവീശി’ എന്നു തുടങ്ങുന്ന ഗാനം ഏറെ നന്നായിരുന്നു. പശ്ചാത്തലസംഗീതം സന്ദർഭോചിതമായിരുന്നു.ഒരു കൊച്ചുകഥയെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത്‌ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. തുടക്കം മുതൽ, അതീവ രസകരമായ സംഭാഷണങ്ങളിലൂടെ മുൻപോട്ടുപോകുന്ന ഈ ചിത്രം, ഒരു നിമിഷം പോലും ബോറടിപ്പിക്കുകയില്ല. നല്ല തിരക്കഥ, ദിലീഷ്‌ പോത്തന്റെ ആദ്യ സംവിധാന സംരംഭം ആണെന്നുകൂടി തോന്നുകയില്ലാത്തവിധമുള്ള മികച്ച മേക്കിംഗ്‌.

നിഷ്കളങ്കമായ നാട്ടിൻപുറത്തിന്റെ നന്മകളും, കുടുംബാന്തരീക്ഷവും സൗഹൃദവും, പ്രണയവും ഉൾപ്പെടുത്തപ്പെട്ട ആദ്യപകുതിയും, അതിനോട്‌ പൂർണ്ണമായും യോജിക്കുന്ന രണ്ടാം പകുതിയും, വളരെ മികച്ച രീതിയിലുള്ള ഉപസംഹാരവും. നമുക്കേവർക്കും ഈ ചിത്രം പൂർണ്ണതൃപ്തി നൽകും.

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply