Monday , 16 September 2019
Home » Malayalam News » ചിയാൻ വിക്രമിൻെറ മകൻ ധ്രുവ് സിനിമയിലേക്ക്

ചിയാൻ വിക്രമിൻെറ മകൻ ധ്രുവ് സിനിമയിലേക്ക്

ഒടുവിൽ തെന്നിന്ത്യൻ സിനിമാലോകം കാത്തിരുന്ന ആ പ്രഖ്യാപനവും വന്നു. സൂപ്പർ താരം ചിയാൻ വിക്രമിൻെറ മകൻ ധ്രുവ് സിനിമയിലേക്ക്. വിക്രം തന്നെയാണ് തൻെറ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.തെലുങ്കിലെ ഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് റിമേക്കിലൂടെയാണ് ധ്രുവ് വിക്രം സിനിമയിലെത്തുന്നത്. കുതിച്ചു ചാടാൻ തയ്യാറായിക്കോളൂ എന്ന അടിക്കുറിപ്പോടെ മകൻെറ ഒരു വീഡിയോയാണ് വിക്രം പങ്കു വെച്ചത്.മകന് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് നേരത്തെ വിക്രം വെളിപ്പെടുത്തിയിരുന്നു. നേരത്തെ ശങ്കറും ഭാരതിരാജയും ധ്രുവിനെ നായകനാക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ധ്രുവിൻെറ ഒരു ഡബ്സ്മാഷ് വീഡിയോ വൈറലായിരുന്നു. ധ്രുവിൻെറ അരങ്ങേറ്റത്തെ ആവേശത്തോടെയാണ് തെന്നിന്ത്യൻ സിനിമാലോകം നോക്കികാണുന്നത്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നീ സൂപ്പർ താരങ്ങളുടെ മക്കൾ നേരത്തെ തന്നെ സിനിമയുടെ വഴി തെരഞ്ഞെടുത്തിരുന്നു. 

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply